മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി
കോന്നി വാര്‍ത്ത ഡോട്ട് കോം: മലമുകളില്‍ കേറിയാല്‍ അതും സൈക്കിളും ചുമന്ന് കൊണ്ട് വെള്ളച്ചാട്ടത്തില്‍ പോയാല്‍ അതും സൈക്കിളും കൊണ്ട് ഇനി കൊടും വനത്തിലോ താഴ്‌വരയിലോ പോയാലും അതും സൈക്കിളും എടുത്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍ യാത്രയുടെ ഹരത്തിലാണ് . ഇങ്ങ് കോന്നി മുതല്‍ അങ്ങ് ഹൈദ്രാബാദ് വരെയുള്ള സ്ഥലങ്ങളില്‍ ഈ യുവാവിനെ കാണാം .
ഇത് കോന്നി കുളത്തിങ്കല്‍ പൂവണ്ണാ തെക്കേതില്‍ 28 വയസ്സുള്ള പി എസ്സ് സജിന്‍. ഹൈദ്രാബാദില്‍ മെഡിക്കല്‍ റെപ്പായ സജിന്‍ സൈക്കിളുമായി ഉള്ള ബന്ധം തുടങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞുള്ളൂ എങ്കിലും ഇതിനോടകം 1500 കിലോമീറ്റര്‍ ദൂരം താണ്ടി .
ലോകോത്തര സൈക്കിള്‍ കമ്പനിയായ റിബാന്‍റെ രണ്ടു സൈക്കിളുകള്‍ സജിന്‍ വാങ്ങി .ഒന്നു ഹൈദ്രാബാദില്‍ എത്തിയാല്‍ ചുറ്റിയടിക്കാന്‍ മറ്റൊന്ന് കോന്നിയില്‍ എത്തിയാല്‍ സമീപ ദേശങ്ങളില്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ . ഹൈദ്രാബാദില്‍ ഉള്ള സൈക്കിള്‍ വേഗം തിരിച്ചറിയാം പത്തനംതിട്ട ജില്ലയെ സൂചിപ്പിക്കുന്ന KL-03 എന്ന നമ്പര്‍ സൈക്കിളില്‍ കാണാം .
സജിന്‍ 5 വര്‍ഷമായി ഹൈദ്രാബാദില്‍ ജോലി നോക്കുന്നു .സമയം കിട്ടുമ്പോള്‍ എല്ലാം സൈക്കിളുമായി ഉലകം ചുറ്റും . ചാര്‍മിനാര്‍ , ഹുസൈന്‍ സാഗര്‍ തുടങ്ങി ഹൈദ്രാബാദിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രത്തിലും സജിനും സൈക്കിളും എത്തി.
ഓരോ സ്ഥലത്തും എത്തിയാല്‍ സൈക്കിള്‍ വഴിയരുകില്‍ ഒതുക്കി വെക്കില്ല .സൈക്കിളും ചുമലില്‍ എടുത്ത് ആണ് പിന്നെ യാത്ര . വെള്ള ചാട്ടം കാണാന്‍ പോയാല്‍ അവിടെയും സൈക്കിളും എടുത്താനാണ് എത്തുന്നത് . സൈക്കിള്‍ പ്രധാന കഥാപാത്രമാക്കി ചിത്രങ്ങള്‍ പകര്‍ത്തി സജിന്‍ അഡ്മിനായ ആയിരകണക്കിന് സൈക്കിള്‍ പ്രേമികള്‍ ഉള്ള ഓള്‍ കേരള സൈക്കിള്‍ ക്ലബ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യും .
മലമുകളില്‍ പോയാലും സൈക്കിള്‍ ഒപ്പം കാണും . ഒരു സൈക്കിളിന് ഏകദേശം 25000 രൂപയാണ് വില .
കോന്നിയില്‍ എത്തിയാല്‍ സമീപ സ്ഥലങ്ങളിലേക്ക് സജിനും സൈക്കിളും എത്തും . കോന്നിയിലെ മിക്ക സ്ഥലവും സൈക്കിള്‍ ചേര്‍ത്ത് പകര്‍ത്തിക്കഴിഞ്ഞു . ഇന്‍ഡ്യ മൊത്തം സൈക്കിളില്‍ എത്തി കാണണം എന്ന ആഗ്രഹത്തിലാണ് സജിന്‍ .
കോന്നിയിലെ കല്ലേലി ആണ് സജിന്‍റെ ഇഷ്ട സ്ഥലം . വെള്ളച്ചാട്ടവും വനവും പഴമ നിലനിര്‍ത്തുന്ന കല്ലേലി കാവും കല്ലേലിയിലെ മാത്രം പ്രത്യേകതയാണ് .
വി കോട്ടയം നെടുമ്പാറ മലയിലും മണ്ണീറ വെള്ള ചാട്ടത്തിലും വാര്യാപുരത്തും ,ആനപ്പാറയിലും എല്ലാം സജിന്‍റെ സൈക്കിള്‍ എത്തി .
സജിനും സൈക്കിളും യാത്ര തുടരുന്നു … പുതിയ ദേശ കാഴ്ച്ചയുമായി കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗും യാത്ര തുടരുന്നു .