Trending Now

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ കോന്നി പഞ്ചായത്ത് തീരുമാനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ കോന്നി പഞ്ചായത്ത് തീരുമാനം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ പഞ്ചായത്ത് തല അവലോകന യോഗം തീരുമാനിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള 5, 6 വാർഡുകളിൽ 02.09.2021 വ്യാഴാഴ്ചയും 8, 14 വാർഡുകളിൽ 03.09.2021 വെള്ളിയാഴ്ചയും ആന്റിജൻ ടെസ്റ്റ് നടത്തും.

ലോക്ക് ഡൗൺ കാലയളവിൽ ഗതാഗത നിയന്ത്രണത്തിനായി സത്യവാങ്മൂലം പരിശോധന നടത്തുവാനും, അത്യാവശ്യ സർവീസുകൾക്കല്ലാത്ത ടാക്സി സർവീസുകൾ നിയന്ത്രിക്കുവാനും, പോലീസിനെ ചുമതലപ്പെടുത്തി. രോഗികളുടെയും കുടുംബാംഗങ്ങളുടെയും ക്വാറന്റൈൻ ഉറപ്പാക്കുവാൻ കണ്ടൈൻമെന്റ് സോണുകളിൽ പോലീസ് പട്രോളിംഗ് നടത്തും.

കണ്ടൈൻമെന്റ് സോണുകളിൽ മരണം ഒഴികെയുള്ള സ്വകാര്യ ചടങ്ങുകൾ പൂർണമായും നിയന്ത്രിക്കും. മറ്റു സ്ഥലങ്ങളിലെ സ്വകാര്യ ചടങ്ങുകൾ പൂർണമായും നിരീക്ഷിക്കുകയും നിയമലംഘനത്തിന് പിഴ ഈടാക്കി നിയമനടപടികൾ സ്വീകരിക്കും. പാലിയേറ്റീവ് ലിസ്റ്റിൽ പെടാത്ത, വാക്സിൻ സെന്ററിൽ എത്തിച്ചേരുവാൻ പറ്റാത്തവർക്ക് വീടുകളിൽ വാക്സിൻ എത്തിക്കുവാൻ മൊബൈൽ വാക്സിൻ ടീം രൂപീകരിച്ചു.

കോവിഡ് മുക്തരായവരുടെ വീടുകൾ അണുനശീകരണം ചെയ്യുവാനുള്ള ബ്ലീച്ചിങ് പൗഡർ ആരോഗ്യവകുപ്പ് വീടുകളിൽ നൽകും. കണ്ടൻ മെന്റ്സോൺ പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.

കിടപ്പ് രോഗികളെയും പ്രായമായവരെയും എത്തിക്കുവാൻ താലൂക്ക് ആശുപത്രിയിൽ NRHM ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം ആഗസ്റ്റ് 31 ശേഷം നിലവിലില്ലാത്തതിനാൽ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നൽകും. രാവിലെയുള്ള അതിഥി തൊഴിലാളികളുടെ ടൗണിലെ കൂടിച്ചേരലുകൾ ഒഴിവാക്കുവാൻ പോലീസിനെ നിയോഗിക്കും.

ഓണത്തോടനുബന്ധിച്ചുള്ള വ്യാപാരസ്ഥാപനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വ്യാപാരികളെയും, തൊഴിലാളികളെയും ആന്റിജൻ ടെസ്റ്റ്‌ നടത്തുവാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുലേഖാ വി നായരുടെ അധ്യക്ഷതയിൽ റോജി എബ്രഹാം, ശോഭ മുരളി, ലിസിയാമ്മ ജോഷ്വാ, ഫൈസൽ പി. എച്ച്, ഉദയ കുമാർ K G, C S സോമൻപിള്ള, അനി സാബു തോമസ്, ജോയസ് എബ്രഹാം തുളസി മോഹൻ, പുഷ്പാ ഉത്തമൻ, ജിഷ ജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഗ്രേസ് മറിയം, ആരോഗ്യപ്രവർത്തകർ, പോലീസ്, റവന്യൂ, ഫയർഫോഴ്സ് അധികൃതർ എന്നിവർ പങ്കെടുത്തു