Trending Now

ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ്

ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ്

കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മാരുതി ഓമ്‌നി ആംബുലന്‍സിന്റെ ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിന്  മുന്‍പായി നേരിട്ടോ മെയില്‍ മുഖേനയോ കുടുബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണം.

യോഗ്യത – എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണം, ലൈറ്റ് മോട്ടോര്‍ വഹിക്കിള്‍/ഹെവി ലൈസന്‍സ്, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: വിദ്യാഭാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്. ഫോണ്‍ നമ്പര്‍: 04735 – 251773, ഇമെയില്‍ [email protected].

error: Content is protected !!