Trending Now

പരസ്യ ചിത്രത്തിലൂടെ ജയകൃഷ്ണന്‍ തണ്ണിത്തോട് സംവിധായകനായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഉദേശിക്കുന്ന കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ ആകർഷിച്ചു കൊണ്ട് കൃത്യമായി മനസ്സിലേക്ക് കടന്നു ചെല്ലുവാന്‍ കഴിഞ്ഞാല്‍ ഒരു പരസ്യം വലിയ വിജയമാകും . അത്തരം ഒരു വിജയ തീരത്താണ് ജയ കൃഷ്ണന്‍ തണ്ണിത്തോട് . തിരുവോണ ദിനം മലയാള ടെലിവിഷനിലൂടെ കെ എസ്സ് എഫ് ഇ യുടെ ഒരു പരസ്യം സംപ്രേക്ഷണം ചെയ്തു . ആ പരസ്യം പൂര്‍ണ്ണമായും മനസ്സിരുത്തി കാണുവാന്‍ പ്രേക്ഷകനും തയാറായി .

അതിനു പിന്നില്‍ തണ്ണിത്തോട് നിവാസിയായ ഒരു ചെറുപ്പകാരന്‍റെ മനസ്സ് ഉണ്ട് .ജയ കൃഷ്ണന്‍ തണ്ണിത്തോട് ആണ് കെ എസ് എഫ് ഇ യുടെ പരസ്യ ചിത്രം സംവിധാനം ചെയ്തത് . ചെറുപ്പകാലം മുതല്‍ ഇടത് പക്ഷ സഹയാത്രികനായിരുന്നു ജയ കൃഷ്ണന്‍ . ബാല സംഘത്തിലൂടെ കടന്നു വരുകയും എസ്സ് എഫ് ഐയിലൂടെ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുകയും എസ് എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം സംസ്ഥാന യൂത്ത് ഫെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ ഭാരവാഹിത്വം വഹിച്ചു . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എം എ മലയാളം വിദ്യാര്‍ഥിയായിരുന്നു .

പരസ്യങ്ങൾ സുരക്ഷിതവും ഉചിതവും പരമാവധി ആനുകാലികവുമാകുമ്പോള്‍ അവയെ സ്വീകരിക്കാന്‍ കഴിയും .കെ എസ് എഫ് ഇ പരസ്യത്തിലൂടെ ജയകൃഷ്ണന്‍ തണ്ണിത്തോട് മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ച് കഴിഞ്ഞു . “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ആശംസകള്‍

error: Content is protected !!