Trending Now

ഈ  ഓണകാലത്തും  ഈ ചെളിയില്‍ ചവിട്ടി നടക്കാന്‍ ആണല്ലോ വിധി

ഈ  ഓണകാലത്തും  ഈ ചെളിയില്‍ ചവിട്ടി നടക്കാന്‍ ആണല്ലോ വിധി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ -ആനക്കൂട് -പൂങ്കാവ് റോഡ് പണികള്‍ക്ക് വേണ്ടി അനുമതി കിട്ടിയിട്ടും തുക വകയിരുത്തിയിട്ടും ഈ റോഡില്‍ പണികള്‍ മെല്ലെപോക്ക് . കോന്നി ട്രാഫിക്ക് -ആനക്കൂട് റോഡിലെ അവസ്ഥ ഇങ്ങനെ ആണ് . ആനക്കൂട് റോഡില്‍ തന്നെ ആണ് എം എല്‍ എ ഓഫീസ് , മിനി സിവില്‍ സ്റ്റേഷന്‍ . 20 ഓളം സര്‍ക്കാര്‍ സ്ഥാപനം ,താലൂക്ക് ആശുപത്രി ,കെ എസ്സ് ഇ ബി ,ജോയിന്‍ ആര്‍ ടി ഓ ഓഫീസ് എല്ലാം ഈ റോഡ് വശത്താണ് . എന്നാല്‍ അധികാരികളുടെ മൂക്കിന് കീഴില്‍ ഉള്ള ഈ റോഡില്‍ നിറയെ കുഴികള്‍ അതില്‍ നിറയെ ചെളി വെള്ളം .ഇതിലൂടെ തരണം ചെയ്തു വേണം ഇന്നാട്ടുകാര്‍ക്കും മറു നാട്ടുകാര്‍ക്കും പോകേണ്ടത് . വാഹനം പോകുമ്പോള്‍ കാല്‍ നട യാത്രികര്‍ ആണ് ബുദ്ധിമുട്ടില്‍ .ചെളിവെള്ളം വസ്ത്രങ്ങളില്‍ അടിച്ചു കേറുന്നു . ആരോട് പരാതി പറയാന്‍ . എല്ലാം ഒരു പിറുപിറുപ്പില്‍ ഒതുക്കി സാധാ ജനം നടക്കുന്നു .

ഇങ്ങനെ മതിയോ നമ്മുടെ ഭരണ സംവിധാനം . റോഡ് നന്നാക്കുവാന്‍ വൈകുന്നു എങ്കില്‍ ചെളിവെള്ളം ഒഴുക്കി കളയുവാന്‍ എങ്കിലും നടപടി ഉണ്ടാകണം . ഓണകാലത്ത് എങ്കിലും ചെളി വെള്ളം തെറിക്കാതെ ഇരിക്കട്ട്

error: Content is protected !!