Trending Now

കോന്നി -കുമ്പഴ റോഡില്‍ ചാങ്കൂര്‍ മുക്ക് -അട്ടച്ചാക്കല്‍ ഭാഗത്ത് അപകടക്കുഴി : ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു

കോന്നി -കുമ്പഴ റോഡില്‍ ചാങ്കൂര്‍ മുക്ക് -അട്ടച്ചാക്കല്‍ ഭാഗത്ത് അപകടക്കുഴി : ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി -കുമ്പഴ റോഡില്‍ ചാങ്കൂര്‍ മുക്ക് -അട്ടച്ചാക്കല്‍ ഭാഗത്ത് അപകടക്കുഴി.
ലോകോത്തര നിലവാരത്തിൽ പണിത റോഡ് അപകടക്കെണിയായി തീർന്നിരിക്കുകയാണ്. റോഡ് സൈഡുകൾ സംരക്ഷിക്കാൻ ഓടകൾ ഇല്ല. കുഴികൾ അങ്ങനെതന്നെ കിടക്കുന്നു .വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ഈ കുഴിയിലേക്ക് ആണ് പതിക്കുന്നത് .റോഡ് പണികള്‍ തീര്‍ന്നു എങ്കിലും ഓടകള്‍ എടുത്തു മുകളില്‍ സ്ലാബ് ഇട്ടു സുരക്ഷിതമാക്കുകയോ റോഡ് സൈഡില്‍ സുരക്ഷാ വേലികള്‍,സര്‍വ്വെ കല്ലുകള്‍ എന്നിവ സ്ഥാപിച്ചു സുരക്ഷിതമാക്കുകയോ ചെയ്തിട്ടില്ല . വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഈ കുഴിയിലേക്ക് ആണ് വാഹനം വീഴുന്നത് . ഇന്നും ഒരു ടിപ്പര്‍ ലോറി ഈ കുഴിയില്‍ വീണു

റിപ്പോര്‍ട്ട് :രാജേഷ് പേരങ്ങാട്ട് @കോന്നി വാര്‍ത്ത ഡോട്ട് കോം 

error: Content is protected !!