മൂലമറ്റത്ത് 6 ജനറേറ്റുകളുടെ പ്രവർത്തനം മുടങ്ങി, അടുത്ത ഒന്നര മണിക്കൂർ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
വൈദ്യുതി ഉദ്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു
മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ താൽക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത മണിക്കൂറിൽ സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകുമെന്നും കെഎസ് ഇബി അറിയിച്ചു.
പ്രശ്നം പരിഹരിക്കാനായി കൂടുതൽ തെർമൽ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍റര്‍ സ്വീകരിക്കുന്നതാണ്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.