Trending Now

കല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടകത്തിലെ പിതൃപൂജയോട് അനുബന്ധിച്ചുള്ള വാവൂട്ട് ചടങ്ങിന് ശേഷം ഉള്ള ആയില്യം നാളില്‍ നടത്തപ്പെടുന്ന നാഗ പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )നാഗ തറയില്‍ നടന്നു .

മണ്ണിന് ഉടയവരായ നാഗ രാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും കാവ് മുഖ്യ ഊരാളി ഭാസ്കരന്‍റെ നേതൃത്വത്തില്‍ കാവ് ആചാര അനുഷ്ഠാനത്തോടെ സമര്‍പ്പിച്ചു

error: Content is protected !!