Trending Now

അസിസ്റ്റന്റ് മാനേജർ, ഫോർമാൻ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

 

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും, 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

 

സഞ്ചിത വേതനം പ്രതിമാസം 20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും [email protected] എന്ന മെയിലിൽ സ്‌കാൻ ചെയ്ത് ആഗസ്റ്റ് 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.

error: Content is protected !!