Trending Now

പിതൃസ്മരണയിൽ പ്രാർഥനയോടെ കോന്നി കല്ലേലി കാവില്‍ വാവൂട്ടും പിതൃ പൂജയും നാളെ നടക്കും ( 8/8/2021 )

പിതൃസ്മരണയിൽ പ്രാർഥനയോടെ കോന്നി കല്ലേലി കാവില്‍ വാവൂട്ടും പിതൃ പൂജയും നാളെ നടക്കും ( 8/8/2021 )

കോന്നി വാര്‍ത്ത ഡോട്ട് കോം : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കാവ് ആചാരങ്ങളിൽ കുടിയിരുത്തി കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ കർക്കിടക വാവ് പിതൃ പൂജയും വാവൂട്ടും നാളെ പുലർച്ചെ 5.30 മണിമുതൽ നടക്കും.

രാവിലെ 5 മണിയ്ക്ക് കാവ് ഉണര്‍ത്തല്‍ മല ഉണർത്തി മലയ്ക്ക് കരിക്ക് പടേനിയോടെ
ചടങ്ങുകൾക്ക് തുടക്കം കുറിക്കും .പ്രകൃതിയുടെയും വന്യ ജീവികളുടെയും നിലനിൽപ്പിനും ഐശ്വര്യത്തിന് വേണ്ടി പ്രകൃതിസംരക്ഷണ പ്രത്യേക പൂജയോടെ പര്‍ണ്ണശാലയില്‍ പൂര്‍വ്വികരുടെ പേരിലും നാളിലും പിതൃപൂജ ചടങ്ങുകള്‍ക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഭദ്രദീപം തെളിയിക്കും .

ഭൂമി പൂജ , വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നിവയോടെ വിളിച്ച്ചൊല്ലി പ്രാര്‍ഥന നടക്കും . തുടര്‍ന്നു പിതൃപൂജ . രാവിലെ 8.30 നു അച്ചന്‍ കോവില്‍ നദിയില്‍ മീനൂട്ട് , വാനര ഊട്ട് 9 മണിയ്ക്ക് പ്രഭാത വന്ദനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ,പര്‍ണ്ണശാല പൂജ , 11.30 നു ഉച്ച പൂജ , വൈകീട്ട് 6.30 നു സന്ധ്യാ വന്ദനം , രാത്രി 8 മണി മുതല്‍ വാവൂട്ട് എന്നിവ കാവ് ആചാരത്തോടെ സമര്‍പ്പിക്കും .

 

error: Content is protected !!