Trending Now

മെഡിക്കല്‍ കോളേജില്‍ സീനിയർ റസിഡന്റ് ഒഴിവ്: 70,000 രൂപ പ്രതിമാസ വേതനം

മെഡിക്കല്‍ കോളേജില്‍ സീനിയർ റസിഡന്റ് ഒഴിവ്: 70,000 രൂപ പ്രതിമാസ വേതനം

konnivartha.com ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഈ വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ / ജനറൽ സർജറി / പൾമണറി മെഡിസിൻ / അനസ്‌തേഷ്യ / ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.

റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 10 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

error: Content is protected !!