
അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം
കോന്നി വാർത്ത ഡോട്ട് കോം :100 വയസ്സിനോട് അടുത്ത് ഉള്ള വാസു അപ്പൂപ്പനെ എന്ത് കൊണ്ട് അരുവാപ്പുലം കൃഷി ഭവൻ ആദരിക്കുന്നില്ല. പകലന്തിയോളം കൃഷിയിടത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നു. പാള തൊപ്പിയും ചൂടി മൺവെട്ടിയുമായി ചേറ് പുരണ്ട ഒറ്റ മുറി തോർത്തും ഉടുത്ത് ഈ അപ്പൂപ്പൻ അരുവാപ്പുലത്തു ഉണ്ട്.
കൃഷിയാണ് ഉപജീവനമാർഗം. കൃഷിപണികളെ കുറിച്ചുള്ള അറിവ് വേണം എങ്കിൽ വാസു അപ്പൂപ്പന്റെ അടുത്ത് എത്തിയാൽ മതി.
ഓണകാലത്തു കൃഷി വകുപ്പ് കർഷകരെ ആദരിക്കുമ്പോൾ വാസു അപ്പൂപ്പനും കിട്ടണം അംഗീകാരം. അതിനു അരുവാപ്പുലം കൃഷി ഭവൻ മുൻകയ്യെടുക്കണം.
പകൽ മുഴുവനും രാധപടിയിലെ കൃഷിയിടത്തിൽ അപ്പൂപ്പനെ കാണാം. ഓണം എത്തുമ്പോൾ വാസു അപ്പൂപ്പനെ നാം മറക്കരുത്.