Trending Now

പത്തനംതിട്ട നഗര മധ്യത്തിൽ റോഡ് ഇടിഞ്ഞു: ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു

ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു

കോന്നി വാർത്ത ഡോട്ട് കോം :പൂട്ടുകട്ടകൾ പാകിയതിൽ ഉള്ള അപാകത കാരണംപത്തനംതിട്ട നഗര മധ്യത്തിൽ ടിപ്പർ ലോറി അപകടത്തിൽപെട്ടു. പത്തനംതിട്ട ജികെ റോഡിലാണ് അപകടം. പൂട്ടുകട്ടകൾ പാകിയപ്പോൾ തറ ഭാഗങ്ങൾ ശെരിയായി ഉറപ്പിച്ചില്ല. ഇതോടെ നിരന്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നു.

ഇന്ന് രാവിലെ 6 മണിയോടെ ആണ് ടിപ്പർ ലോറി പൂട്ടുകട്ട ഇളകിയ കുഴിയിൽ വീണത്. നഗര മധ്യത്തിൽ റോഡ് ഇടിഞ്ഞു താണു. പൂട്ടുകട്ടകൾ പാകിയതിൽ ഉള്ള പിഴവ് മൂലം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ഡ്രൈവർക്ക് പരിക്ക് ഇല്ല

റിപ്പോർട്ട് :ജേക്കബ് @കോന്നി വാർത്ത

error: Content is protected !!