Trending Now

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.
 www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ, മേഖലാമാനേജര്‍, ടി സി 15/1942(2) ഗണപതികോവിലിനു സമീപം, വഴുതക്കാട്, തൈക്കാട്പി.ഒ എന്ന മേല്‍ വിലാസത്തിലോ അയക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328257, 9496015006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
error: Content is protected !!