കല്ലേലി കാവിൽ കർക്കടക വാവ് പിതൃ പൂജ: ആഗസ്റ്റ് 8

കല്ലേലി കാവിൽ കർക്കടക വാവ് പിതൃ പൂജ: ആഗസ്റ്റ് 8

കോന്നി വാര്‍ത്ത ഡോട്ട് കോം :കർക്കടക വാവ് ദിനമായ 8 ന് രാവിലെ 5.30 മുതൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പിതൃ പൂജ സമർപ്പിക്കുവാൻ ബുക്കിങ് തുടങ്ങി.

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണയും കർക്കടക വാവ് ബലി തർപ്പണം ഉപേക്ഷിച്ചു.ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനത്തോടെ പർണ്ണ ശാലയിൽ പിതൃ പൂജ നടക്കും.

കർക്കടക വാവ് ദിനമായ ആഗസ്റ്റ്‌ 8 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാരത്തോടെ താംബൂല സമർപ്പണം, ഭൂമി പൂജ, വൃക്ഷ സംരക്ഷണപൂജ,ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ മലയ്ക്ക് കരിക്ക് പടേനി സമർപ്പണം.5.15 ന് പർണ്ണ ശാല പൂജ, തുടർന്ന് പൂർവ്വികരുടെ അനുവാദത്തോടെ പിതൃ പൂജ ചടങ്ങുകൾക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരൻ ഭദ്രദീപം തെളിയിക്കും.

രാവിലെ 8.30 മീനൂട്ട്, വാനര ഊട്ട്,9 മണിയ്ക്ക് പ്രഭാത നമസ്ക്കാരം.11.30 ഉച്ച പൂജ, വൈകിട്ട് 6.30 ദീപ നമസ്കാരം.പിതൃ പൂജ ബുക്കിംഗിന് – 9946383143, 9946283143, 9447504529

error: Content is protected !!