Trending Now

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്
സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കര്‍മപദ്ധതി തയാറാക്കാന്‍  ഒരുങ്ങി വനംവകുപ്പ്. വനം-വന്യജീവി പരിപാലനരംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന്  ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
    അടുത്തകാലത്തായി മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപീകരണത്തിന്  പൊതുജനങ്ങള്‍, കര്‍ഷക സംഘടനകള്‍, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകള്‍, ശാസത്രജ്ഞര്‍, വിദഗ്ധര്‍ എന്നിവരുടെ  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വനംവകുപ്പ് തേടുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഓഗസ്റ്റ് 10ന് മുമ്പ് https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്  forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.