കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് എത്തിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് എത്തിച്ചു . പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്ലാന്റ് എത്തിയിട്ടുണ്ട് .
കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നു കണ്ടതിനെ തുടര്‍ന്നാണ് അടിയന്തിര പ്രാധാന്യം നല്കി പ്ലാന്റ് സ്ഥാപിക്കുന്നത് . ജില്ലയ്ക്കാകെ ഓക്സിജൻ നല്കാന് കഴിയുന്ന നിലയിലുള്ള പ്ലാന്റ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയും.മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും.