കോന്നി വാര്‍ത്ത ഡോട്ട് കോം : 2011-ന് ശേഷം നാളിതുവരെ മുടങ്ങി കിടക്കുന്നകെ എസ്സ് ആര്‍ ടി സി യിലെ സേവന-വേതന കരാർ അടിയന്തിരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ് റ്റി എംപ്ലോയീസ് സംഘ് – ൻ്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ദിനമായി ആചരിച്ചു.
സർക്കാർ ജീവനക്കാർക്ക് രണ്ട് പരിഷ്ക്കരണം നടപ്പിലാക്കിയിട്ടും, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പള പരിഷക്കരണം നടപ്പിലാക്കാത്തത് അങ്ങേയറ്റത്തെ തൊഴിലാളി വഞ്ചനയാണ്. ജൂൺ മാസം കെ എസ് ആർ ടി സി ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വാക്കുപാലിക്കാത്തതിലും,
പന്ത്രണ്ടു മണിക്കൂറിലധികം സിംഗിൾ ഡ്യൂട്ടി നിർവഹിക്കണമെന്ന ഉത്തരവിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ ജില്ലയിലെ എല്ലാ KSRTC യൂണിറ്റുകളിലും പ്രതിഷേധ പ്രകടനം നടന്നു.
കെ എസ് ആർ ടി സി കോന്നി ഓപ്പറേറ്റിംഗ് സെന്ററിൽ കൊറോണ മാനദണ്ഡം പാലിച്ചു നടന്ന പ്രതിക്ഷേധ പ്രകടനം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പി.ബിനീഷ് ഉദ്ഘാടനം ചെയ്തു. കൊറോണയുടെ പേരിൽ ജീവനക്കാർക്ക് അമിതഭാരം അടിച്ചേൽപ്പിക്കുന്ന 12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാനാവില്ലെന്നും, ശമ്പള പരിഷ്ക്കരണം അനന്തമായി നീട്ടിക്കൊണ്ട് പോയി ജീവനക്കാരെ സമരമുഖത്തേക്ക് തള്ളിവിടുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് സി എ ഗോപാലകൃഷ്ണൻ നായർ , സെക്രട്ടറി ജി സതീഷ് കുമാർ വൈ: പ്രസിഡന്റ് സി ബിനു , ജി രാജേഷ് കുമാർ ശ്രീരാജ് , വി കെ രാജേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.