![](https://www.konnivartha.com/wp-content/uploads/2021/07/pp-640x528.jpg)
ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം: പ്രമോദ് നാരായൺ എംഎൽഎ
അനില്‍ കുമാര്‍ ചെറുകോല്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത
കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com ) :ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകി.
കുറഞ്ഞ കാലയളിവനുള്ളിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. 40 ദിവസക്കാലം വ്രതം നോറ്റാണ് ഭക്തർ എത്തുന്നത്. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് വഴിയുള്ള ബുക്കിംഗ് തീർത്ഥാടനക്കാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ്. അതിനാൽ വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കിയ ശേഷം മിക്കവർക്കും 40 ദിവസത്തെ വ്രതം എടുക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡല കാലത്തിന് 60 ദിവസം മുൻപ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനുള്ള അവസരം കൂടെ നൽകണമെന്ന് സ്ഥലം എംഎൽഎ കൂടിയായ പ്രമോദ് നാരായൺ മന്ത്രിയോട് അഭ്യർത്ഥിച്ചത്.