Trending Now

അരുവാപ്പുലം വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

അരുവാപ്പുലം വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

konnivartha.com : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടുതറ-ഒറ്റക്കവുങ്ങിനാല്‍ ഭാഗം), വാര്‍ഡ് 8 (വിക്റ്ററി ജംഗ്ഷന്‍, ഫോറസ്റ്റ് സ്റ്റേഷന്‍, പടയണിപ്പാറ ഭാഗങ്ങള്‍), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 3 (സിറ്റിസണ്‍ പാലം മുതല്‍ ചീപ്പ് പാലം വരെയുള്ള പ്രദേശം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കന്നിടുംകുഴി, തോട്ടുപാട്ട്- പൂതക്കുഴിപ്പടി – കുരിക്കാട്ടില്‍പ്പടി ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു, വാര്‍ഡ് 7 (ചാരുംമൂട്ടില്‍പ്പടി(വടക്ക്), മോസ്‌കോ പടി (തെക്ക്)- ചാരുമൂട്ടില്‍പ്പടി(പടിഞ്ഞാറ്), മോസ്‌ക്കോപ്പടി(കിഴക്ക്), മുള്ളന്‍പാരത്തിങ്കല്‍ (പടിഞ്ഞാറ്), കിഴക്കുംകര (കിഴക്ക്, തെക്ക്) എന്നീ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 29 ന് അവസാനിക്കും.

error: Content is protected !!