Trending Now

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

konnivartha.com : ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾക്ക് വില കുറക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വ്യാപാരം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങളോട് നിയമനിഷ്‌കർഷകൾ പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

വരും ദിവസങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുമെന്നും തൂക്കക്കുറവ്, അമിതവില തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!