Trending Now

അരുവാപ്പുലത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

അരുവാപ്പുലത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി അരുവാപ്പുലത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വന പാലകരുടെ നിര്‍ദ്ദേശപ്രകാരം വെടിവെച്ച് കൊന്നു . അരുവാപ്പുലം കാമ്പില്‍ മേലെത്തില്‍ നിര്‍മ്മല കുമാരി (55 )യെയാണ് കഴിഞ്ഞ ദിവസ കാട്ടുപന്നി കുത്തിയത് . ഗുരുതര പരിക്ക് പറ്റിയ നിര്‍മ്മല കുമാരി ആശുപത്രി ചികില്‍സയിലാണ് . കാമ്പില്‍ ഭാഗത്ത് തംബടിച്ച കാട്ടുപന്നിയെ  തോക്ക് ലൈസന്‍സീ അട്ടച്ചാക്കല്‍ നിവാസിയായ സന്തോഷ് മാമന്‍   4 റൌണ്ട് വെടിവെച്ചാണ് കൊന്നത് . വെടിയേറ്റ കാട്ടു പന്നി സമീപത്ത് തന്നെ വീണു ചത്തു .

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുവാന്‍ വനം വകുപ്പ് കഴിഞ്ഞ വര്‍ഷം ഉത്തരവ് ഇറക്കിയിരുന്നു . അന്ന് കേരളത്തില്‍ ആദ്യമായി അരുവാപ്പുലത്ത് ആണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത് .
അരുവാപ്പുലം മേഖലയില്‍ ആക്രമണകാരികളായ പത്തോളം കൂറ്റന്‍ കാട്ടുപന്നികള്‍ വനം വകുപ്പിന്‍റെ പമ്പാ റബര്‍ ഫാക്ടറി പരിസരത്തെ തേക്കു തോട്ടത്തില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു . അവയേയും ഉടനടി വെടിവെച്ച് കൊല്ലണം എന്നാണ് ആവശ്യം .

കാട്ടുപന്നിയെ വെടിവെച്ച് കൊന്ന വിവരം അറിഞ്ഞു അരുവാപ്പുലം പ്രസിഡന്‍റ് രേഷ്മ ,ബ്ളോക്ക് അംഗം വര്‍ഗീസ് ബേബി ,അരുവാപ്പുലം സഹകരണ ബാങ്ക് ബോര്‍ഡ് അംഗം ബിജു എന്നിവര്‍ സ്ഥലത്തു എത്തിയിരുന്നു . വീടിന് മുകളില്‍ നിന്നാണ് കാട്ടുപന്നിയെ വെടിവെച്ചിട്ടത് .

error: Content is protected !!