Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

14,087 പേർക്ക് കോവിഡ്; 11,867 പേർ രോഗമുക്തി നേടി

കേരളത്തിൽ ശനിയാഴ്ച 14,087 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂർ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂർ 680, കാസർഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, കാസർഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂർ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂർ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂർ 685, കാസർഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,59,714 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,779 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 10.07.2021
……………………………………………………………………..

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 356 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 15
2. പന്തളം 3
3. പത്തനംതിട്ട 12
4. തിരുവല്ല 13
5. ആനിക്കാട് 4
6. ആറന്മുള 7
7. അരുവാപുലം 3
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 7
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 7
12. ഏറത്ത് 2
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 27
19. കടപ്ര 8
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 2
23. കൊടുമണ്‍ 3
24. കോയിപ്രം 4
25. കോന്നി 16
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 4
29. കുളനട 9
30. കുന്നന്താനം 18
31. കുറ്റൂര്‍ 6
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 12
35. നാറാണംമൂഴി 4
36. നാരങ്ങാനം 2
37. നെടുമ്പ്രം 4
38. ഓമല്ലൂര്‍ 1
39. പളളിക്കല്‍ 7
40. പെരിങ്ങര 10
41. പ്രമാടം 11
42. പുറമറ്റം 3
43. റാന്നി 5
44. റാന്നി-പഴവങ്ങാടി 4
45. റാന്നി-അങ്ങാടി 6
46. റാന്നി-പെരുനാട് 14
47. സീതത്തോട് 1
48. തണ്ണിത്തോട് 1
49. തോട്ടപ്പുഴശേരി 5
50. തുമ്പമണ്‍ 1
51. വളളിക്കോട് 17
52. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 121275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 113813 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 29.06.2021 ന് രോഗ ബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശിനി (71) 09.07.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) 01.07.2021 ന് രോഗ ബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശിനി (65) 10.07.2021 ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 446 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 116208 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4347 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4141 പേര്‍ ജില്ലയിലും, 206 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 11762 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1449 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3182 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 51 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 16393 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍;
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 313367, 929, 314296.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 305089, 1209, 306298.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49671, 12, 49683.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8582, 13, 8595.
6 സി.ബി.നാറ്റ് പരിശോധന 885, 0, 885.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 678079, 2163, 680242.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 497775, 2234, 500009.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 1175854, 4397, 1180251.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4397 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2496 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.28 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.00 ശതമാനവുമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 130 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 134 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 920 കോളുകള്‍ നടത്തുകയും, ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

error: Content is protected !!