Trending Now

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: നിയമനം

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്‍ഡ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം.
അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിടി/എസ്‌സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ.
സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.  നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ബയോ ഡേറ്റ എന്നിവ [email protected] ലേക്ക് ജൂലൈ 15ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. ഫോണ്‍: 0468-2222657. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
error: Content is protected !!