Trending Now

എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു: പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

 

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്.

പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റി. നിലവിൽ മിസോറാം ഗവർണ്ണറാണ് പി. എസ് ശ്രീധരൻ പിള്ള.2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു പി എസ് ശ്രീധരന്‍ പിള്ള.

error: Content is protected !!