ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റും കൈമാറി

 

konnivartha.com : പുനലൂർ ശ്രീ നാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കാര്‍ത്തിക്ക്  സ്പർശം എന്ന പേരിൽ കൊക്കാത്തോട് കോട്ടാമ്പാറ ഗിരിവർഗ്ഗ കോളനിയിലെ 2017 ൽ ആരംഭിച്ച ഊര് വിദ്യാ കേന്ദ്രത്തിൽ പഠിക്കുന്ന ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും ഒരു മാസത്തേക്ക് ഉച്ച ഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ അടങ്ങുന്ന കിറ്റും കൈമാറി.

ഊരിലെ മുതിർന്ന അംഗമായ ഊര് മൂപ്പത്തി സരോജിനിയമ്മയെ പൂർവ്വ വിദ്യാർത്ഥി സമിതി ആദരിച്ചു. ഊര് വിദ്യാ കേന്ദ്രത്തിലെ അധ്യാപിക ബിൻസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സൂസൻ തോമസ്, ജെ.ജയചന്ദ്രൻ, വിജി ലാൽ, അഭിലാഷ് കോക്കാട്, സുധീഷ് മാത്ര, അജയൻ അമ്പലപ്പുറം, അജിത്ത് ളാക്കൂർ, വിഷ്ണു നായർ, മോനിഷ് .എം, ആശാ പ്രവർത്തക രമ, എബിൻ കൊക്കാത്തോട് എന്നിവർ പ്രസംഗിച്ചു.