പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് കോവിഡ് രോഗബാധിതരോ ക്വാറന്റൈനില്‍ ഉളളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുകയാണെങ്കില്‍ അത്തരം ഉദ്യാഗാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിന് നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലാസ് റൂമുകള്‍ പ്രത്യേകം സജ്ജമാക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച സംശയ നിവാരണങ്ങള്‍ക്കായി 0468-2222665എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.