Trending Now

കള്ളത്തോക്കുകള്‍, ആനത്തേറ്റ, മാന്‍കൊമ്പ് പിടികൂടി 4 പേര്‍ അറസ്റ്റില്‍

കള്ളത്തോക്കുകള്‍, ആനത്തേറ്റ, മാന്‍കൊമ്പ് പിടികൂടി 4 പേര്‍ അറസ്റ്റില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് നടത്തി.

63 ഇടങ്ങളില്‍ റെയ്ഡ് നടത്തിയതിലൂടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 5 നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ 6 എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും കൂടാതെ ആനയുടെ തേറ്റ, മാന്‍കൊമ്പ് മുതലായവയും പിടിച്ചെടുത്തു. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു. നാലു പേരെ അറസ്റ്റ് ചെയ്തു.

നാടന്‍തോക്ക് സൂക്ഷിച്ചതിന് കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാല്‍ വീട്ടില്‍ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തില്‍ ബേബി (54) എന്നിവരെയും, നാടന്‍ തോക്കും പിടിയാനയുടെ തേറ്റയും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാര്‍ ലക്ഷ്മണന്‍ (46)നെയും ജലാറ്റിന്‍ സ്റ്റിക്ക് കൈവശം സൂക്ഷിച്ചതിന് മുരിക്കാശ്ശേരി ജോസ് പുരത്ത് മൂക്കനാലില്‍ സജി (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . കൂടാതെ നാടന്‍ തോക്കിന്റെ അനുബന്ധ ഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കുടയത്തൂര്‍ അടൂര്‍ മല ഭാഗത്ത് ഒറ്റപ്ലാക്കല്‍ വീട്ടില്‍ സുകുമാരന്‍ (64) , നാടന്‍ തോക്കിന്റെ അനുബന്ധ ഭാഗങ്ങളും മാന്‍കൊമ്പും സൂക്ഷിച്ചതിന് മൂന്നാര്‍ താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍ രഘു (35) എന്നിവര്‍ക്കെതിരേ കേസ് എടുത്തു.

രൂപമാറ്റം വരുത്തിയ എയര്‍ഗണ്‍, എയര്‍പിസ്റ്റള്‍ എന്നിവ കൈവശം വച്ചതിനു കുമളി പോലീസ് സ്റ്റേഷനില്‍ മൂന്നും മുട്ടം, കരിംകുന്നം പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ആനത്തേറ്റയും മാന്‍കൊമ്പും വനം വകുപ്പിന് കൈമാറി.

അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നിഷാദ് മോന്‍ വി.എ, ഡിവൈഎസ്പി മാരായ സന്തോഷ് കുമാര്‍ ജെ , ലാല്‍ജി കെ, കെ.എഫ് ഫ്രാന്‍സിസ് ഷെല്‍ബി , സുരേഷ് ആര്‍, രാജപ്പന്‍ ടി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

error: Content is protected !!