കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ കോളേജ് വെബ്‌സൈറ്റ് ആയ www.gecbh.ac.in മുഖേനെ രജിസ്‌ടേഷൻ നടപടികൾ പൂർത്തിയാക്കി ജൂൺ 30 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. വിശദ വിവിങ്ങൾക്ക് :0471-2300484.