കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുമ്പോള്‍ ശ്രദ്ധിക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം : കമ്പനികളുടെ കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ആധികാരിക വെബ്സൈറ്റില്‍നിന്ന് മാത്രമേ എടുക്കാവൂ . ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന ആദ്യ ഫലങ്ങള്‍ ചിലപ്പോള്‍ വ്യാജ നമ്പറുകളായിരിക്കും. ഈ നമ്പറുകളില്‍ ബന്ധപ്പെട്ടതിന് ശേഷം ഓണ്‍ലൈന്‍ ത്ട്ടിപ്പിന് ഇരയായ കേസുകള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബുദുള്‍ സലാം പറഞ്ഞു.
അപരിചിതരുമായി ഓണ്‍ലൈനില്‍ യാതൊരു ആശയവിനിമയവും നടത്തരുത്. അപരിചിതരില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ തട്ടിപ്പിനായുള്ള തുടക്കമാവാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ മേഖലയില്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാങ്കേതിക അറിവുകള്‍ ഉള്ള ധാരാളം ക്രിമിനലുകള്‍ ഉണ്ട്. അതുകൊണ്ട് അപരിചിത ബന്ധങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്തെ സൈബര്‍ സുരക്ഷ’ എന്ന വിഷയത്തില്‍ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ബത്തേരി സെന്‍റ് മേരീസ് കോളേജ് എന്‍.സി.സി. യൂണിറ്റുമായി സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചു . കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിയുമെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്ന് മാറ്റി കമ്പ്യൂട്ടറില്‍ ആക്കണം. മൊബൈലില്‍ നിന്ന് മൊബൈല്‍ ഗെയിംമിംഗിലേക്ക് കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യതയുണ്ടെന്നും വെബ്ബിനാറില്‍ പറഞ്ഞു.
ഓണ്‍ലൈനില്‍ നടക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ചും അവ മനസിലാക്കുന്നതെങ്ങനെയെന്നും വെബ്ബിനാര്‍ വിശദീകരിച്ചു. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ സംസാരിച്ചു. സെന്‍റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോണ്‍ മത്തായി വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് എന്‍.സി.സി 5 കെ. ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സി. എസ്. ബി. മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി. സ്വാഗതവും, അങ്കിത് എസ്. കിരണ്‍ നന്ദിയും പറഞ്ഞു