അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കല്ലൂര്‍ക്കുളം മുള്ളിപ്പാറ കാഞ്ഞിരത്താംമോഡി മട്ടയ്ക്കല്‍ ഭാഗം),
വാര്‍ഡ് 08 (ചേലാംമോഡി കല്ലൂര്‍ക്കുളം ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ഈട്ടിവിളപ്പടി, കുറ്റിപ്പടി മുതല്‍ ചിറ്റാനിമുക്ക് പ്രദേശം വരെ), വാര്‍ഡ് 17 (കൊട്ടര സ്‌കൂള്‍ റോഡ് മുതല്‍ വട്ടമലപ്പടി, ചിറ്റാനിമുക്ക് പ്രദേശം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി), വാര്‍ഡ് 06 (പിടന്നപ്ലാവ് കുമുന്നംവേലി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ ഒന്‍പതു മുതല്‍ ജൂണ്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂണ്‍ 16ന് അവസാനിക്കും.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 13, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പോത്തുപാറ ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, വാര്‍ഡ് 07 (ചക്കാലകുന്ന് ഭാഗം) എന്നീ പ്രദേശങ്ങളെ ജൂണ്‍ ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.