Trending Now

വി കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ക്കും കൃഷിയ്ക്കും നിരവധി നാശനഷ്ടം ഉണ്ടായി . വി കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്ടു . ആര്‍ക്കും ആളപായം ഇല്ല .

വികോട്ടയം അന്തിച്ചന്ത കല്ലേലികുഴിയിൽ ബേബി ഡേവിഡ് കാവിൽപടിഞ്ഞാറ്റേതിന്‍റെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. വീടിന് പുറകിലെ മണ്ണ് ആണ് ഇടിഞ്ഞത് .കുറെ മണ്ണ് വീടിന് ഉള്ളിലും വീണു . 2ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വാർഡ് മെമ്പർ പ്രസീത രഘുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നു വില്ലേജ് അധികാരികള്‍ സ്ഥലത്തു എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു .

error: Content is protected !!