Trending Now

കോന്നി വി കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു : കുഞ്ഞ് മരണപ്പെട്ടു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി -കോട്ടയത്ത്(വള്ളിക്കോട് കോട്ടയം ) ഇറക്കം ഇറങ്ങുന്നതിന് ഇടയില്‍ കാര്‍ നിയന്ത്രണം വിട്ടു കരിങ്കല്ലില്‍  ഇടിച്ചു മൂന്നു കരണം മറിഞ്ഞു.  കാറില്‍ ഉണ്ടായിരുന്ന കുഞ്ഞ് തക്ഷണം മരിച്ചു . വി കോട്ടയം കാര്‍ത്തിക വിലാസം ബി എസ് എഫ് ജവാനായ പ്രേം കുമാറിന്‍റെയും പത്തനംതിട്ട ആശുപത്രിയിലെ ജീവനക്കാരിയായ ദിവ്യയുടെയും നാലര വയസ്സുള്ള മകന്‍ കാര്‍ത്തിക്ക് ദേവ് (അമ്പാടി ) ആണ് മരിച്ചത് . വി കോട്ടയം ഇളപ്പ് പാറ വിളക്കുപാറ തട്ടാകുന്നു മുരുപ്പ് ഇറക്കം ഇറങ്ങി വരുമ്പോള്‍ ആണ് അപകടം . കുഞ്ഞും കൊച്ചച്ചന്‍ രാജേഷും കൂടി മാരുതി കാറില്‍ വരുമ്പോള്‍ ആണ് അപകടം. കാര്‍ കരിങ്കല്ലില്‍ ഇടിച്ചു മൂന്നു കരണം മറിഞ്ഞ് ആണ് നിന്നത് . രാജേഷിനെ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവ സ്ഥലത്തു വെച്ചു തന്നെ കുട്ടി മരിച്ചു

.

error: Content is protected !!