Trending Now

മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍

മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍

konnivartha.com : മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും 15 കുട്ടികളുമാണു ക്യാമ്പിലുള്ളത്.
തിരുവല്ല താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി എട്ടു കുടുംബങ്ങളിലെ 39 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേരുമാണു കഴിയുന്നത്.
തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന ആറു പേരും കോഴഞ്ചേരി ക്യാമ്പില്‍ കഴിയുന്ന രണ്ടു പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്.
അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 72 പേരുടെ വീടുകള്‍ ഭാഗികമായും തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അടൂര്‍ 23, കോഴഞ്ചേരി 4, തിരുവല്ല 4, റാന്നി 11,കോന്നി 17, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.