Trending Now

കോന്നി പഞ്ചായത്ത് 1 ,3,11 ,16 വാര്‍ഡുകളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് 1 ,3,11 ,16 വാര്‍ഡുകളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മണിയന്‍പാറ വഞ്ചിപ്പടി ജംഗ്ഷന്‍ മുതല്‍ ആഞ്ഞിലിക്കുന്ന് ജംഗ്ഷന്‍ വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന പ്രദേശം ), വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക് ജംഗ്ഷന്‍ മുതല്‍ നാടുകാണി കോളനി വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൊന്തനാംകുഴി മുരുപ്പ് കോളനി ), വാഴാക്കാലാപ്പടി ജംഗ്ഷന്‍ മുതല്‍ വല്യമുരുപ്പ് വരെ ഭാഗങ്ങള്‍, വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍),konnivartha.com

അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കടയാര്‍ സെറ്റില്‍മെന്റ് കോളനി പ്രദേശം, കടയാര്‍ കുരിശ് മുതല്‍ പെട്രോള്‍ പമ്പ് വരേയും, കടയാര്‍ എന്‍എസ്എസ് കരയോഗം ഹാള്‍ വരേയും ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പെരുമ്പുളിക്കല്‍ ലക്ഷം വീട് കോളനി),

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നെല്ലിക്കാട്ടില്‍ പടി മുതല്‍ തലയറ വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൂര്‍ണമായും) വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (നെച്ചിക്കാട്ട് പടി മുതല്‍ ചേന്നാട്ട് പടി വരെയും (എട്ടാം ബ്ലോക്ക്), പേഴുംപാറ അംഗനവാടി മുതല്‍ ഒന്‍പതാം ബ്ലോക്ക് വരെയും ഭാഗങ്ങള്‍, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വെട്ടിക്കുന്ന് കോളനി), വാര്‍ഡ് അഞ്ച് (വട്ടയം കോളനി), വാര്‍ഡ് ഒന്‍പത് (കലാവേദി ജംഗ്ഷന്‍ മുതല്‍ ഇന്ദിരാനഗര്‍ വരെ ഭാഗങ്ങള്‍),

പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് രണ്ട് (കരിപ്പൂര്‍ ക്ഷേത്രം മുതല്‍ പുല്ലാമഠത്തില്‍ ഭാഗം വരെയും, സര്‍വീസ് സ്റ്റേഷന്‍ ഭാഗം മുതല്‍ പുതുശേരി കോളനി വരെയും ഭാഗങ്ങള്‍), വാര്‍ഡ് 28 (മണ്ണില്‍ പറമ്പില്‍ മുട്ടാര്‍ മണ്ണില്‍, മുത്തൂണിയില്‍, പറപ്പള്ളികണ്ടത്തില്‍ ഭാഗങ്ങള്‍), വാര്‍ഡ് 17 (മണ്ണാംകോണം കോളനി മുതല്‍ മൈലാടും കുളം കോളനി വരെ ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മണിയന്‍പാറ വഞ്ചിപ്പടി ജംഗ്ഷന്‍ മുതല്‍ ആഞ്ഞിലിക്കുന്ന് ജംഗ്ഷന്‍ വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന പ്രദേശം ), വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക് ജംഗ്ഷന്‍ മുതല്‍ നാടുകാണി കോളനി വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൊന്തനാംകുഴി മുരുപ്പ് കോളനി ), വാഴാക്കാലാപ്പടി ജംഗ്ഷന്‍ മുതല്‍ വല്യമുരുപ്പ് വരെ ഭാഗങ്ങള്‍, വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 12, 16, 17, 18, 21 (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് രണ്ട്, അഞ്ച്, ആറ് (പൂര്‍ണമായും)എന്നീ പ്രദേശങ്ങളില്‍ മേയ് 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മാലായില്‍ ജി.എല്‍.പി സ്‌കൂള്‍ ഭാഗം, മണ്ണങ്കാട്ടുമണ്ണില്‍പടി റോഡ് മുതല്‍ കാഞ്ഞിരക്കാട്ടു ഭാഗം വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്,11, കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (സെന്റ് ജോര്‍ജ് എച്ച്.എസ് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടുന്ന ഭാഗം വരെ നാടുകാണി കോളനി ഭാഗം മുതല്‍ ഇ.ആര്‍.റ്റി ജംഗ്ഷന്‍ മുക്ക് വരെ ), വാര്‍ഡ് 16 (കോന്നി മാങ്കുനം റേഷന്‍കടപ്പടി മുതല്‍ തെക്കേമുക്ക് പടിമുക്ക് വരെ), വാര്‍ഡ് 18 (മാമ്മൂട് തടിമില്ല് ജംഗ്ഷന്‍ മുതല്‍ ചിറ്റൂര്‍മുക്ക് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും) പ്രദേശങ്ങളെ മേയ് 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

error: Content is protected !!