തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ), തിരുവല്ല നഗരസഭ വാര്‍ഡ് നാല് (വാരിക്കാട് സി.എസ്.ഐ ചര്‍ച്ച് മുതല്‍ ചുമത്ര ക്ഷേത്രം വരെയും, ചുമത്ര ഷാപ്പുപടി മുതല്‍ ചുമത്ര ക്ഷേത്രം വരെയും), വാര്‍ഡ് മൂന്ന് (എസ്.എന്‍.ഡി.പി മുതല്‍ തോപ്പില്‍മല ഭാഗം വരെ), വാര്‍ഡ് രണ്ട് (ചുമത്ര മുസ്ലീം പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശംപാറയില്‍ ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 10,
അടൂര്‍ നഗരസഭ വാര്‍ഡ് രണ്ട് (സാൽവേഷൻ ആർമിക്ക് എതിർവശമുള്ള റോഡ് – – പൂങ്കോട് റോഡ്, വിളനിലം വെയ്റ്റിംഗ് ഷെഡ്ഡിന് എതിര്‍വശം) , സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, നാല്, 12, നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 , പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15,
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, ഒൻപത്, 15, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (വള്ളിക്കാട്, മുണ്ടാക്കല്‍, പ്ലാത്താനത്ത് ഭാഗം), വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണ് ഭാഗം), വാര്‍ഡ് 15 (മുക്കട കോളനി)എന്നീ പ്രദേശങ്ങളില്‍ മേയ് 21 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് , 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും),
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 15, 16, 17, 19, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെങ്ങാറമല ജംഗ്ഷന്‍, മുക്കാട്ടുപടി ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളിൽ മേയ് 21 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ദീർഘിപ്പിച്ച് ഉത്തരവായത്.