Trending Now

കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ പോലീസ് സേവനസജ്ജം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴ തുടരുന്നത് കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും ജില്ലയിലെ പോലീസ് പ്രവര്‍ത്തനസജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

അധികമായി മഴ പെയ്യുന്നതിനാല്‍ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതും, മൂഴിയാര്‍ ഡാം തുറക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് പോലീസ് സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രളയമുന്നറിയിപ്പ് നിലവിലുള്ളതും, കേന്ദ്ര ജലകമ്മീഷന്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്ത് പോലീസ് പ്രവര്‍ത്തിക്കും. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും, ഇതര വകുപ്പുകളുമായി ചേര്‍ന്ന് പോലീസ് പ്രവര്‍ത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സേവനങ്ങളും നല്‍കി പോലീസ് കൂടെയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!