Trending Now

ഇസ്രായേലും ഗാസയും യുദ്ധത്തിലേക്ക് നീങ്ങുന്നു

 

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. കര, വ്യോമസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.
ഇസ്രയേൽ-പലസ്തീൻ ആക്രമണങ്ങളിൽ മരണം 100 കടന്നു. ഷെല്ലാക്രമണത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 109 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചു.

error: Content is protected !!