Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ
ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു.

നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!