Trending Now

മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടം മിന്നൽ പരിശോധന നടത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കാരുണ്യ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ 1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രൂപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു. മരുന്ന് ഉൾപ്പെടെ ഒരു സാധനത്തിനും ബിൽ നൽകുന്നില്ല. ഗുണനിലവാരമില്ലാത്ത സാനിറ്റൈസറും ഹാൻഡ് വാഷും പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും നടപടി ഉണ്ടാകണം എന്നും ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു .

സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്സ് കൃഷ്ണകുമാർ, അഞ്ജിത എസ്സ് , പ്രവീൺ.ബി, സലീന ഈ ബിനു എന്നിവർ സംസാരിച്ചു.

error: Content is protected !!