Trending Now

പത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 13) രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 13 വ്യാഴം) ഏഴ് കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി മൂന്ന് കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി നാല് കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്‌സിന്‍ നല്‍കുക.

മാര്‍ച്ച് 17 വരെ കോവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 11 വരെ കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കോവീഷീല്‍ഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.

കോവാക്‌സിന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സെന്റര്‍.

error: Content is protected !!