Trending Now

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പ്രമാടം നിവാസിയായ യുവാവ് സെക്കന്ദരാബാദില്‍ മരണപ്പെട്ടു 

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തെലങ്കാന സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികനായ പത്തനംതിട്ട പ്രമാടം നിവാസിയായ യുവാവ് മരണപ്പെട്ടു . പ്രമാടം കുഴിപ്പറമ്പിൽ കെ. എസ് വേണുവിന്‍റെയും സുജാതയുടെയും ഇളയമകൻ വിനീഷ് കെ. വി (22)ആണ് മരണപ്പെട്ടത് .സെക്കന്ദരാബാദ് റിബൽ ഫുഡ്‌സിൽ ജീവനക്കാരൻ ആണ് വിനീഷ് . മെയ്‌ 4 നു പുലർച്ചെ ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. തുടർന്ന് സെക്കന്ദരാബാദ് സൺഷയിൻ ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിൽ മരണപ്പെട്ടു . സംസ്കാരം തെല്ലങ്കാന സിദ്ദിപ്പറ്റിൽ നടത്തും . സഹോദരൻ വിഷ്ണു കെ . വി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Santhosh Soman +917306796033

error: Content is protected !!