Trending Now

കലഞ്ഞൂര്‍ ഇടത്തറയില്‍ പോലീസ് വാഹനം മറിഞ്ഞു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനാപുരം പോലീസ് സ്റ്റേഷനിലെ വാഹനം അപകടത്തില്‍പ്പെട്ടു.കലഞ്ഞൂര്‍ ഇടത്തറ അറബിക് കോളേജിന് സമീപം ആണ് അപകടം നടന്നത് . എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ആണ് ജീപ്പ് മറിഞ്ഞത് ജീപ്പില്‍ കുടുങ്ങിയ വനിതാ എസ്.ഐ അടക്കമുളള 4 പൊലീസുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി .ആര്‍ക്കും ഗുരുതര പരിക്ക് ഇല്ല എന്ന് പത്തനാപുരം എസ് ഐ പറഞ്ഞു .

കോവിഡ് മൂലം അടച്ചിട്ട ഇടത്തറ ഭാഗത്ത് സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോലീസ് എത്തിയത് . എതിരെ വന്ന ബൈക്കുകാരന്‍ നിര്‍ത്താതെ പോയി . സമീപ വീടിന്‍റെ മതില്‍ ഇടിച്ചാണ് പോലീസ് വാഹനം മറിഞ്ഞത്

error: Content is protected !!