കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2021-22 അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് www.transferandpostings.in ലൂടെ ഓൺ ലൈനായി രജിസ്റ്റർ ചെയ്യണം. ഈ മാസം 20 മുതൽ 31 വരെ അപേക്ഷിക്കാം.