Trending Now

ഹൗസ് മദർ തസ്തികയിൽ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

© 2025 Konni Vartha - Theme by
error: Content is protected !!