Trending Now

കലഞ്ഞൂര്‍ നിവാസിയായ കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും . പി രാജീവിന് ധനകാര്യ വകുപ്പ് ലഭിക്കാന്‍ ആണ് സാധ്യത .അങ്ങനെ എങ്കില്‍ ബാലഗോപാലിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കും . എന്‍ എസ്സ് എസ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കലഞ്ഞൂര്‍ നിവാസിയുമായ കലഞ്ഞൂര്‍ മധുവിന്‍റെ അനുജനാണ് കെ എന്‍ ബാലഗോപാല്‍ . കൊല്ലം ജില്ല കേന്ദ്രമാക്കിയാണ് ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത് . സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും .

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു സഹോദരനാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്

error: Content is protected !!