Trending Now

കോവിഡ് വ്യാപനം:പത്തനംതിട്ടയില്‍ ഓക്‌സിജന്‍ വാര്‍ റൂം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ വാര്‍ റൂം ഒരുങ്ങുന്നു. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും വാര്‍ റൂം പ്രവര്‍ത്തിക്കുക.

ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഓക്‌സിജന്‍ എത്തിക്കുക എന്നതാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍. ഓക്‌സിജന്‍ വാര്‍ റൂം ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമാകും വിധത്തില്‍ ഒരുക്കുമെന്നും ഒരു പരിധി വരെയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഓക്‌സിജന്‍ വാര്‍ റൂം സഹായിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ജില്ലാ കളക്ടറേറ്റില്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തിലാണ് വാര്‍ റൂം സജീകരിക്കുന്നതിനാവശ്യമായ നിര്‍ദേശം ജില്ലാ കളക്ടര്‍ നല്‍കിയത്. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എഡിഎം: ഇ.മുഹമ്മദ് സഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!