Trending Now

പത്തനംതിട്ട ജില്ലയില്‍ നിന്നുംവനിതയടക്കം മൂന്നു മന്ത്രിമാര്‍ക്ക് സാധ്യത

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ മന്ത്രി സഭയില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഏറെ പ്രാധാന്യം ലഭിക്കും . മൂന്നു മന്ത്രിമാര്‍ എങ്കിലും ജില്ലയില്‍ നിന്നും ഉണ്ടാകും . തിരുവല്ലയില്‍ നിന്നുള്ള മാത്യൂ ടി തോമസ് , ആറന്മുള നിന്നുമുള്ള വീണ ജോര്‍ജ് , റാന്നി നിന്നുള്ള പ്രമോദ് നാരായണന്‍ എന്നിവര്‍ മന്ത്രിമാരാകാന്‍ സാധ്യത ഉണ്ട് .
വീണ്ടും ജയിച്ച അടൂരില്‍ നിന്നുള്ള ചിറ്റയം ഗോപകുമാറിനും അര്‍ഹമായ സ്ഥാനം ലഭിക്കും .
ജില്ലയില്‍ നിന്നും വനിതയടക്കം മൂന്നു മന്ത്രിമാര്‍ എങ്കിലും ഉണ്ടാകും . ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ റാന്നിയില്‍ വിജയിച്ച പ്രമോദ് നാരായണന് ദേവസ്വം ബോര്‍ഡ് ലഭിക്കും എന്നാണ് റാന്നിയിലെ ജന സംസാരം . വീണ ജോര്‍ജിനു മന്ത്രി സ്ഥാനം ലഭിക്കില്ല എങ്കില്‍ നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത ഉണ്ട് . എന്തുകൊണ്ടും വീണ ജോര്‍ജ് ആ സ്ഥാനത്തിന് അര്‍ഹയാണ് . മാത്യൂ ടി തോമസിന് ഗതാഗതവും കൂടെ മറ്റൊരു വകുപ്പും ലഭിക്കും എന്നാണ് പറയപ്പെടുന്നത് .
എന്തായാലും ജില്ലയില്‍ നിന്നും വനിതയടക്കം 3 മന്ത്രിമാര്‍ക്കു സാധ്യത തെളിഞ്ഞു

error: Content is protected !!