കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ ആകെ രേഖപ്പെടുത്തിയ 58 വോട്ടില്‍ 56 വോട്ടും അഡ്വ കെ യു ജനീഷ് കുമാറിന് ലഭിച്ചു . ഒരു വോട്ട് യു ഡി എഫിലെ റോബിന്‍ പീറ്റര്‍ക്കും ഒരു വോട്ട് നോട്ടയ്ക്കും ലഭിച്ചു .
ഇരുന്നൂറ്റി പന്ത്രണ്ടാം നംബര്‍ ആവണിപ്പാറ ഗിരിവര്‍ഗ ബൂത്തില്‍ 58 പേരാണ് വോട്ട് ചെയ്തത് . 56 വോട്ടും ജനീഷ് കുമാറിന് ലഭിച്ചു . ഈ കോളനിയില്‍ വൈദ്യുതി എത്തിച്ചത് ജനീഷ് കുമാറായിരുന്നു . ഉപ തിരഞ്ഞെടുപ്പിലൂടെ 18 മാസം മാത്രമാണ് ജനീഷ് കുമാര്‍ കോന്നിയുടെ എം എല്‍ എയായത് എങ്കിലും കുറഞ്ഞ കാലം കൊണ്ട് നിരവധി വികസനം മണ്ഡലത്തില്‍ കൊണ്ടുവന്നു .ഇത് വോട്ടായി പ്രതിഫലിച്ചു .
ആവണിപ്പാറ ഗിരി വര്‍ഗ കോളനിക്കാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു വൈദ്യുതി എന്നത് . വനത്തില്‍ ആയതിനാല്‍ വന്യ മൃഗങ്ങള്‍ക്ക് ദോഷം ചെയ്യാതെ ഭൂമിക്ക് അടിയിലൂടെ ആണ് കേബിള്‍ വലിച്ചത് . വെളിച്ചം ലഭിച്ചതോടെ ചെറുപ്പകാരുടെ മനസ്സില്‍ ജനീഷിനോടു ഉള്ള മമത കൂടി . ഇനി അവര്‍ക്ക് സഞ്ചാര യോഗ്യമായ പാലം ആണ് ആവശ്യം .ഇത് നേടി കൊടുക്കും എന്നു മുന്‍പ് ജനീഷ് കുമാര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു” പറഞ്ഞിരുന്നു .
ജനീഷ് കുമാർ മുന്നിലെത്തിയ പഞ്ചായത്തുകളും ഭൂരിപക്ഷവും.(എല്‍ ഡി എഫ് )
1. Malayalappuzha – 1772
2. Thannithode. – 52
3. Chittar. – 1081
4. Seethathode. – 2567
5. Vallicode. -17
6. Enadhimangalam- 2612
7. Kalanjoor. -3231
8. Aruvapulam. – 690
Postal vote lead – 201
റോബിൻ പീറ്ററിന് ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ(യു ഡി എഫ് )
1. Mylapra – 472
2. Konni. – 1491
3. Pramadam- 1752