Trending Now

കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി

കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി

കോന്നി വാര്‍ത്ത ഡോട്ട് കോം : പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം ജനം നല്‍കി . ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളായ യു ഡി എഫ് ,എന്‍ ഡി എ അഴിമതി ആരോപണം ഉന്നയിച്ച് വഴിയില്‍ തടസ്സമായി നിന്നു എങ്കിലും ജനകീയ മനസ്സ് എല്‍ ഡി എഫിന് ചരിത്ര നേട്ടം സമ്മാനിച്ചു . പിണറായി വിജയന്‍ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി ചുമതല വഹിക്കും .
കൃത്യമായ നിരീക്ഷണത്തോടെ വകുപ്പ് മന്ത്രിമാര്‍ ചുമതല എല്‍ക്കും . വനിതകള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കും .

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സര്‍ക്കാര്‍ പോയതോടെ അഴിമതി ആരോപണങ്ങളുടെ മുന ഒടിഞ്ഞു . യു ഡി എഫ് തികഞ്ഞ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ എന്‍ ഡി എ ജയ സാധ്യത കണക്ക് കൂട്ടിയ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി .
കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ വീണ്ടും വിജയിച്ചു . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ല എങ്കിലും മലയോര മേഖലയുടെ വികസനത്തിന് കൂടുതല്‍ കരുത്ത് നല്‍കും . കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിക്കും .

error: Content is protected !!